Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BTS Returns

കാ​ത്തി​രി​പ്പി​ന് വി​രാ​മം; 'അ​രി​രം​ഗു' മാ​യി ബി​ടി​എ​സ് ഒ​ന്നി​ക്കു​ന്നു

സി​യൂ​ൾ: ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് കെ-​പോ​പ്പ് ഇ​തി​ഹാ​ങ്ങ​ളാ​യ ബി​ടി​എ​സ് ത​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വ് പ്ര​ഖ്യാ​പി​ച്ചു. നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​ന​ത്തി​ന് ശേ​ഷം ഏ​ഴ് പേ​രും ഒ​ന്നി​ച്ചെ​ത്തു​ക​യാ​ണ്.

ബി​ടി​എ​സി​ന്‍റെ അ​ഞ്ചാ​മ​ത്തെ സ്റ്റു​ഡി​യോ ആ​ൽ​ബ​മാ​യ 'അ​രി​രം​ഗ്' ഇ​ന്ന് പു​റ​ത്തി​റ​ക്കും. 14 പാ​ട്ടു​ക​ളാ​ണ് ആ​ൽ​ബ​ത്തി​ലു​ള്ള​ത്.

ആ​ൽ​ബം പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, മാ​ർ​ച്ച് 21 ന് ​സി​യൂ​ളി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ങ്‌​വാ​മു​ൻ സ്ക്വ​യ​റി​ൽ വ​ച്ച് ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി ബി​ടി​എ​സ് അ​വ​ത​രി​പ്പി​ക്കും. 'ബി‌​ടി‌​എ​സ് ദി ​കം​ബാ​ക്ക് ലൈ​വ് അ​രി​രം​ഗ്' എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ​ക്കാ​യി നെ​റ്റ്ഫ്ലി​ക്സി​ൽ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് മാ​ർ​ച്ച് 21 ന് ​വൈ​കു​ന്നേ​രം 4:30 മു​ത​ൽ കാ​ണാ​ൻ സാ​ധി​ക്കും.

തി​രി​ച്ചു​വ​ര​വി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 27 ന് '​ബി​ടി​എ​സ് ദ ​റി​ട്ടേ​ൺ' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യും നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ പു​റ​ത്തി​റ​ങ്ങും. ഏ​ഴ് പേ​രും വീ​ണ്ടും ഒ​ന്നി​ച്ച​തി​ന്‍റെ​യും ആ​ൽ​ബം നി​ർ​മാ​ണ​ത്തി​ന്‍റെ​യും അ​ണി​യ​റ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്.

മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ജി​ൻ, സു​ഗ, ജെ-​ഹോ​പ്പ്, ആ​ർ‌​എം, ജി​മി​ൻ, വി, ​ജ​ങ്കൂ​ക്ക് എ​ന്നി​വ​ർ ഒ​ന്നി​ച്ച് വേ​ദി​യി​ലെ​ത്തു​ന്ന​ത് കെ-​പോ​പ്പ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യി മാ​റു​മെ​ന്ന് ക​രു​തു​ന്നു.

Latest News

Corehub Up